ഏകദിന ഉപവാസം ഉദ്ഘാടനം

Saturday 28 January 2023 4:02 AM IST

തിരുവനന്തപുരം: സർക്കാർ ജീവനക്കാരെയും അദ്ധ്യാപകരെയും അവഗണിച്ച് സംസ്ഥാന സർക്കാരിന് മുന്നോട്ടുപോകാനാകില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞ്. സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് (സെറ്റോ)യുടെ ആഭിമുഖ്യത്തിൽ സ്രെകട്ടേറിയറ്റിന് മുന്നിൽ നടന്ന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമാപന സമ്മേളനം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.സെറ്റോ ചെയർമാൻ ചവറ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.എസ്.ശിവകുമാർ, ടി.ശരത്ചന്ദ്ര പ്രസാദ്, സംഘടനാ നേതാക്കളായ സി.പ്രദീപ്, എം.ഉദയസൂര്യൻ, പി.കെ.അരവിന്ദൻ, ആർ.അരുണ്‍കുമാർ, അനിൽ എം.ജോർജ്, രമേശ് എം.തമ്പി, കെ.എസ്.സന്തോഷ്, ബിനോദ് എന്നിവർ സംസാരിച്ചു.