തിരയിൽപ്പെട്ട സഞ്ചാരികളെ രക്ഷപ്പെടുത്തി

Saturday 28 January 2023 4:03 AM IST

വിഴിഞ്ഞം:കോവളത്ത് തിരയിൽപ്പെട്ട സഞ്ചാരിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ലൈറ്റ് ഹൗസ് ബീച്ചിൽ തിരയിൽപ്പെട്ട ഇംഗ്ലണ്ട് സ്വദേശിയായ ജോൺസി(54)യെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തിയത്.കടലിൽ കുളിക്കുന്നതിനിടെ ജോൺസിക്കൊപ്പമുണ്ടായിരുന്ന വനിതാ സുഹൃത്താണ് ആദ്യം തിരയിൽപ്പെട്ടത്.ഇവർ അടുത്ത തിരയിൽ കരയ്ക്കെത്തിയെങ്കിലും ഇതിനിടെ ജോൺസി അടിയൊഴുക്കിൽപ്പെടുകയായിരുന്നുവെന്ന് ലൈഫ് ഗാർഡുകൾ പറഞ്ഞു.ലൈഫ് ഗാർഡ് സൂപ്പർവൈസർ വേണുവിന്റെ നേതൃത്വത്തിൽ ലൈഫ് ഗാർഡുമാരായ സുകുമണി,അഹമ്മദ് നസീർ എന്നിവർ ചേർന്നാണ് രക്ഷിച്ചത്.2 ദിവസമായി അടിയൊഴുക്കും തിരയടിയും ശക്തമായതിനെ തുടർന്ന് തീരത്ത് അപായക്കൊടികളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചതായും കടലിലേക്ക് ഇറങ്ങുന്ന സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നും ലൈഫ് ഗാർഡുകൾ അറിയിച്ചു.