ഇറാനിലെ അസർബൈജാൻ എംബസിയിൽ വെടിവയ്പ്  സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

Saturday 28 January 2023 6:49 AM IST

ടെഹ്‌റാൻ : ഇറാനിലെ ടെഹ്‌റാനിലുള്ള അസർബൈജാൻ എംബസിയിൽ ഇന്നലെ ആയുധധാരി നടത്തിയ വെടിവയ്പിൽ എംബസിയിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. എംബസി ജീവനക്കാരെയും കുടുംബങ്ങളെയും ഒഴിപ്പിച്ചെന്ന് അസർബൈജാൻ അറിയിച്ചു. തങ്ങൾക്കെതിരെയുള്ള ഇറാന്റെ പ്രചാരണമാണ് ആക്രമണത്തിന് പിന്നിലെന്ന് അസർബൈജാൻ ആരോപിച്ചു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാണ് അക്രമിയെ കൃത്യത്തിലേക്ക് നയിച്ചതെന്ന് ഇറാൻ പറഞ്ഞു.