കൊല്ലത്ത് സ്‌കൂളിൽ പോകുകയായിരുന്ന പെൺകുട്ടിയ്‌ക്ക് നേരെ ലൈംഗിക അതിക്രമം, പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണി; വൃദ്ധൻ അറസ്റ്റിൽ

Saturday 28 January 2023 10:10 AM IST

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ വൃദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പന, പുന്നൂർ, പനയിൽ അബ്ദുൾ ലത്തീഫാണ് (72) കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായത്.

സ്‌കൂളിലേക്ക് പോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പുറകേ നടന്ന് ശല്യം ചെയ്യുകയും ബലപ്രയോഗത്തിലൂടെ ലൈംഗിക അതിക്രമം നടത്തുകയും ചെയ്തുവെന്നായിരുന്നു പരാതി. സ്‌കൂളിൽ നിന്ന് മടങ്ങി വരുന്ന വഴിയിൽ പെൺകുട്ടിയോട് ഇയാൾ തുടർന്നും ലൈംഗീക അതിക്രമം നടത്തുകയും വിവരം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടി നൽകിയ പരാതിയിൽ കണ്ണനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്‌പെക്ടർ ജയകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ നജ്മുദ്ദീൻ, എസ്.സി.പി പ്രജീഷ് , സി.പി.ഒമാരായ ലാലു, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.