കൊച്ചിയിൽ ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം നഗ്നമാക്കി ലൈംഗിക അതിക്രമം നടത്തി; പിന്നാലെ സ്റ്റേഷനിലെത്തി കാണാനില്ലെന്ന് പരാതി നൽകി
Saturday 28 January 2023 10:48 AM IST
കൊച്ചി: ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. കാലടി കാഞ്ഞൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. തമിഴ്‌നാട് തെങ്കാശി സ്വദേശിനി രത്‌നവല്ലി (35) യാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിന് പിന്നാലെ രത്‌നവല്ലിയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് മഹേഷ് കുമാർ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
സംശയം തോന്നിയ പൊലീസ് ഇയാൾക്കൊപ്പം വീട്ടിലെത്തുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്തപ്പോൾ തൊട്ടടുത്തുള്ള ജാതിത്തോട്ടത്തിൽ ഭാര്യയുടെ മൃതദേഹമുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. നഗ്നമായ നിലയിലായിരുന്നു മൃതദേഹം. കൊലപാതക ശേഷം ലൈംഗിക അതിക്രമവും നടത്തി.
പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നതാണെന്ന് പ്രതി സമ്മതിച്ചു. സംശയമാണ് കൊലപാതകത്തിന് കാരണം. തമിഴ്‌നാട് സ്വദേശികളായ ദമ്പതികൾ ദീർഘനാളായി കാലടിയിൽ താമസിച്ചുവരികയായിരുന്നു.