നഴ്‌സിംഗ് ഹോമിൽ തീപിടിത്തം, പ്രശസ്ത ഡോക്ടർ ദമ്പതിമാർ ഉൾപ്പെടെ ആറുപേർക്ക് ദാരുണാന്ത്യം
റാഞ്ചി: സ്വകാര്യ നഴ്‌സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ഡോക്ടർമാരടക്കം ആറുപേർ കൊല്ലപ്പെട്ടു. ജാർഖണ്ഡ് ധൻബാദിലുള്ള നഴ്‌സിംഗ് ഹോമായ ഹസ്ര മെമ്മോറിയൽ ഹോസ്പിറ്റലിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ സ്റ്റോർ റൂമിൽ നിന്ന് തീ പടർന്നതാണ് അപകടത്തിന് കാരണം.
നഴ്‌സിംഗ് ഹോമിന്റെ ഉടമകളായ ഡോ വികാസ് ഹസ്ര, ഭാര്യ ഡോ പ്രേമ ഹസ്ര ഇവരുടെ ബന്ധു സോഹൻ ഖമാരി, വീട്ടുജോലിക്കാരി താര ദേവി എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു. തീപിടിത്തം എങ്ങനെയുണ്ടായെന്നത് വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ധൻബാദ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു.
സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുശോചനം അറിയിച്ചു. പ്രശസ്തരായ ഡോക്ടർ ദമ്പതിമാർ ഉൾപ്പെടെ എട്ടുപേരുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്.
धनबाद स्थित हाजरा मेमोरियल अस्पताल में देर रात लगी आग से प्रसिद्ध डॉक्टर दंपती डॉ विकास और डॉ प्रेमा हाजरा समेत कुल 6 लोगों की मृत्यु की खबर से मन व्यथित है। परमात्मा दिवंगत आत्माओं को शांति प्रदान कर शोकाकुल परिवारजनों को दुःख की यह विकट घड़ी सहन करने की शक्ति दे।
— Hemant Soren (@HemantSorenJMM) January 28, 2023