രോമാഞ്ചം 3ന്

Sunday 29 January 2023 6:00 AM IST

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന രോമാഞ്ചം ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്യും. ചെമ്പൻ വിനോദ്, സജിൻ ഗോപു, എബിൻ ബിനോ, ജഗദീഷ്, അനന്തരാമൻ, സിജു സണ്ണി, അസിം ജമാൽ, ശ്രീജിത് നായർ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം സനു താഹിർ. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസിന്റെയും ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ് സിന്റെയും ബാനറിൽ ജോൺ പോൾ ജോർജും ഗിരീഷ് ഗാംഗാധരനും ചേർന്നാണ് നിർമ്മാണം .വിതരണം സെൻട്രൽ പിക്ചേഴ്സ്.

ഇ​ര​ട്ട 3ന്

ജോ​ജു​ ​ജോ​ർ​ജ് ​ആ​ദ്യ​മാ​യി​ ​ഇ​ര​ട്ട​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നന​വാ​ഗ​ത​നാ​യ​ ​രോ​ഹി​ത് ​എം​ .​ജി​ ​കൃ​ഷ്ണ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ഇ​ര​ട്ട​ ​ഫെ​ബ്രു​വ​രി​ 3​ന് ​തി​യേ​റ്റ​റി​ൽ​ .അ​ഞ്ജ​ലി,​ ​സ്രി​ന്ധ,​ ​ആ​ര്യ​ ​സ​ലിം,​ ​ശ്രീ​കാ​ന്ത് ​മു​ര​ളി,​ ​സാ​ബു​മോ​ൻ,​അ​ഭി​രാം​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ. നാ​യാ​ട്ടി​നു​ ​ശേ​ഷം​ ​മാ​ർ​ട്ടി​ൻ​ ​പ്ര​ക്കാ​ട്ട് ,​ജോ​ജു​ ​ജോ​ർ​ജ്,​ ​സി​ജോ​ ​വ​ട​ക്ക​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് അ​പ്പു​ ​പാ​ത്തു​ ​പ്രൊ​ഡ​ക്ഷ​ൻ​ഹൗ​സ് ,​ ​മാ​ർ​ട്ടി​ൻ​ ​പ്ര​ക്കാ​ട്ട് ​ഫി​ലിം​സ് ​എ​ന്നീ​ ​ബാ​ന​റു​ക​ളി​ലാ​ണ് ​നി​ർ​മ്മാ​ണം. ഛാ​യാ​ഗ്ര​ഹ​ണം​ ​വി​ജ​യ്.