തകർപ്പൻ വർക്കൗട്ട് വീഡിയോയുമായി സാമന്ത; പിന്തുണയുമായി താരങ്ങൾ

Saturday 28 January 2023 1:15 PM IST

തെന്നിന്ത്യൻ താരറാണിയാണ് സാമന്ത. നിരവധി ആരാധകരുള്ള താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എപ്പോഴും വെെറലാണ്. ഇപ്പോഴിതാ സാമന്ത ഒരു ഇടവേളയ്ക്ക് ശേഷം പുതിയൊരു വർക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ്. സാമന്ത തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ഇത് പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം 17ലക്ഷത്തോളം പേരാണ് വീഡിയോ ലെെക്ക് ചെയ്തിരിക്കുന്നത്.

'@whoisgravity പ്രചോദനത്തിന് നന്ദി. ചില ദുഷ്കരമായ ദിവസങ്ങളിലൂടെയാണ് കടന്നു പോയത്. സാദ്ധ്യമായ ഏറ്റവും കർശനമായ ഭക്ഷണക്രമം ( ഓട്ടോ ഇമ്മ്യൂൺ ഡയറ്റ് , അതെ അങ്ങനെയൊന്നുണ്ട് ) . കഴിക്കുന്ന ആഹാരത്തിലല്ല ശക്തി ചിന്തയിലാണ്.' എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആലിയ ഭട്ട്, സംയുക്ത ഹെഗ്ഡെ തുടങ്ങിയ നിരവധി താരങ്ങൾ സാമന്തയുടെ വീഡിയോയ്ക്ക് പ്രശംസിച്ച് കമന്റ് ചെയ്തിട്ടുണ്ട്. ഫയർ ഇമോജികളും, ശക്തമായ യുവതിയെന്ന തരത്തിലുള്ള കമന്റുകളാണ് കൂടുതൽ.

A post shared by Samantha (@samantharuthprabhuoffl)

മുൻപ്, പേശികളെ ദുർബലമാക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയായ 'മയോസൈറ്റിസ്' തന്നിൽ കണ്ടെത്തിയതായി താരം ഇൻസ്റ്റാഗ്രാമിലൂടെ കുറിച്ചിരുന്നു. 'മയോസൈറ്റിസ്' അസുഖത്തെ കുറിച്ചും അതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നാൻ നേരിട്ട പ്രയാസങ്ങളെ കുറിച്ചുമെല്ലാം താരം പങ്കുവച്ചിരുന്നു.

Advertisement
Advertisement