20,000 രൂപയും സ്‌കോച്ചും കൈക്കൂലിയായി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എഞ്ചിനീയർ പിടിയിൽ
Saturday 28 January 2023 4:52 PM IST
കോട്ടയം: അസിസ്റ്റന്റ് എഞ്ചിനീയർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. മാഞ്ഞൂർ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ഇ ടി അജിത്ത് കുമാറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
പ്രവാസി വ്യവസായിയുടെ പ്രോജക്ടിന് പെർമിറ്റ് നൽകുന്നതിനായാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. 20,000 രൂപയും ഒരു കുപ്പി സ്‌കോച്ച് വിസ്‌കിയുമായിരുന്നു കൈക്കൂലി. ഇത് കൈപ്പറ്റുന്നതിനിടെയാണ് അജിത്ത് കുമാർ അറസ്റ്റിലാവുന്നത്.