ബിരുദധാരികൾക്ക് ഇൻഷ്വറൻസ് മേള.

Sunday 29 January 2023 12:52 AM IST

പാലാ . സർക്കാർ ജീവനക്കാർക്ക് മാത്രമുണ്ടായിരുന്ന തപാൽ ഇൻഷ്വറൻസ് പദ്ധതിയിൽ ഇപ്പോൾ ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അംഗമാകാം. ഇൻഷ്വറൻസ് മേഖലയിൽ ഏറ്റവും കൂടുതൽ ബോണസ് ലഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയിൽ അംഗങ്ങളായി ചേരുന്നതിന് 30, 31 തീയതികളിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ മേള നടത്തും. ചെറിയ പ്രീമിയം അടച്ച് ഉയർന്ന ബോണസ് ലഭിക്കുന്ന പദ്ധതിയിൽ 55 വയസ് വരെയുള്ളവർക്ക് ചേരാം. ആകർഷകമായ ദീർഘ ,​ ഹ്രസ്വകാല പദ്ധതികളുമുണ്ട്. ഒരു ലക്ഷം മുതൽ അൻപത് ലക്ഷം വരെയുള്ള തുകയ്ക്ക് ഇൻഷ്വർ ചെയ്യാം. ആധാർ കാർഡ്, പാൻകാർഡ്, സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പിയും ഒരു ഫോട്ടോയും വേണം. ഫോൺ. 82 81 52 52 15.