പ്രഭാതഭക്ഷണം പദ്ധതി തുടങ്ങി.
Sunday 29 January 2023 12:59 AM IST
കോട്ടയം . കാണക്കാരി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കാണക്കാരി ഗവൺമെന്റ് എൽ പി സ്‌കൂൾ, വെമ്പള്ളി ഗവൺമെന്റ് യു പി സ്‌കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്ക് പ്രഭാതഭക്ഷണം പദ്ധതി ആരംഭിച്ചു. കാണക്കാരി സ്‌കൂളിലെ പദ്ധതിയുടെ വിതരണോദ്ഘാടനം കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി സിറിയക്, ഗ്രാമപഞ്ചായത്തംഗം വി ജി അനിൽ കുമാർ എന്നിവർ ചേർന്നും വെമ്പള്ളിയിലേത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി സിറിയക്കും ഗ്രാമപഞ്ചായത്തംഗം തമ്പി ജോസഫും ചേർന്നും ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 390000 രൂപ വകയിരുത്തിയാണ് വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്നത്.