രക്തസമ്മർദ്ദ പരിശോധന.

Sunday 29 January 2023 1:05 AM IST

കോട്ടയം . എലിക്കുളം ഗ്രാമപഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്കായി സൗജന്യ പ്രമേഹ, രക്തസമ്മർദ പരിശോധന നടത്തുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ഹാളിൽ മാണി സി കാപ്പൻ എം എൽ എ നിർവഹിച്ചു. നിലവിൽ ഗ്രാമപഞ്ചായത്തിൽ എത്തുന്നവർക്ക് സൗജന്യമായി ചായയും ചെറുകടിയും നൽകുന്നുണ്ട്. ആശാ പ്രവർത്തകർക്കാണ് പരിശോധനയുടെ ചുമതല. പരിശോധനാ ഉപകരണങ്ങൾ സ്‌പോൺസർഷിപ്പിലൂടെയാണ് ലഭിച്ചത്. പദ്ധതിയുടെ ഭാഗമായി ബുധനാഴ്ചകളിൽ എൻ സി ഡി ക്ലിനിക്കുകളും പഞ്ചായത്തിൽ നടക്കും. സൗജന്യ ലഘു ഭക്ഷണത്തിന് ചെലവാകുന്ന തുക പഞ്ചായത്തംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്നാണ് നൽകുന്നത്.