ക്ഷീര അദാലത്ത്, പരാതി നൽകാം.

Sunday 29 January 2023 12:35 AM IST

കോട്ടയം . ക്ഷീര കർഷകർ, ക്ഷീര സഹകരണ സംഘങ്ങൾ, മിൽമ, മൃഗസംരക്ഷണ വകുപ്പ് കെ ഡി എഫ് ഡബ്ല്യു എഫ്, കെ എൽ ഡി ബി മേഖലയുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിന് ജില്ലാതലത്തിൽ അദാലത്തുകൾ സംഘടിപ്പിക്കുന്നു. ക്ഷീര വികസന, മൃഗ സംരക്ഷണ വകുപ്പ്, മിൽമ, ക്ഷീര സാന്ത്വനം ഇൻഷ്വറൻസ്, കേരള ക്ഷീരകർഷക ക്ഷേമനിധി എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ, ക്ഷീര സഹകരണ സംഘങ്ങളുടെ ഓഡിറ്റ്, ഓഡിറ്റ് ന്യൂനത, വസ്തു കെട്ടിടത്തിനുള്ള അംഗീകാരം, ക്ഷീരസംഘം ജീവനക്കാരുടെ സേവനവേതനവ്യവസ്ഥകൾ, മിൽമ സംഘങ്ങൾ, വിതരണക്കാർ, ഉപഭോക്താക്കൾ എന്നിവ സംബന്ധിച്ച് പരാതികൾ 31നകം കോട്ടയം ഈരയിൽക്കടവിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നൽകണം.