വികസന സെമിനാർ സംഘടിപ്പിച്ചു.
Sunday 29 January 2023 12:38 AM IST
കോട്ടയം . വെളിയന്നൂർ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാറും 'നെറ്റ് സീറോ കാർബൺ കേരള ജനങ്ങളിലൂടെ' സംഘാടക സമിതി രൂപീകരണവും നടത്തി. യോഗം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളീക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന തങ്കമണി ശശി അദ്ധ്യക്ഷയായി. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ജെ അജിത് കുമാർ സീറോ കാർബൺ കേരള ജനങ്ങളിലൂടെ പദ്ധതി വിശദീകരണം നടത്തി. സ്ഥിരംസമിതി അദ്ധ്യക്ഷരായ ജിമ്മി ജെയിംസ്, ജോമോൻ ജോണി, പഞ്ചായത്തംഗങ്ങളായ സണ്ണി പുതിയിടം, സജേഷ് ശശി, ജിൻസൺ ജേക്കബ്, ബിന്ദു ഷിജു, അർച്ചന രതീഷ്, ബിന്ദു സുരേന്ദ്രൻ, ഉഷ സന്തോഷ്, ജിനി ചാക്കോ എന്നിവർ പങ്കെടുത്തു.