പട്ടിത്താനം ഏറ്റുമാനൂര്‍ ബൈപാസിൽ സിഗ്‌നല്‍ ലൈറ്റുകള്‍ നാളെ മിഴിതുറക്കും.

Sunday 29 January 2023 12:05 AM IST

ഏറ്റുമാനൂർ . പട്ടിത്താനം ഏറ്റുമാനൂർ ബൈപാസിലെ റോഡ് സുരക്ഷാർലൈറ്റുകൾ നാളെ പ്രവർത്തന സജ്ജമാവും. രാവിലെ 10 ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും. ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി നടന്നു വരുന്ന ജോലികൾ പൂർത്തിയായി. പാറേകണ്ടം ഭാഗത്ത് നാലുവശത്തും സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ദൂരക്കാഴ്ച ലഭിക്കുന്ന വ്യക്തത ഉറപ്പു വരുത്തിയാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. പാലാ ഏറ്റുമാനൂർ റോഡിലെ ബൈപാസിലെയും തിരക്കനനുസരിച്ചാണ് ഇവിടെ ക്രമീകരണങ്ങൾ വരുന്നത്. ബൈപാസിൽ അടിയന്തര ശ്രദ്ധ വേണ്ടിടത്ത് ബ്ലിങ്കറുകൾ സ്ഥാപിച്ചിട്ടുണ്ട്. മണർകാട് ബൈപാസ് റോഡിൽ പട്ടിത്താനം മുതൽ ഏറ്റുമാനൂർ വരെയുള്ള ഭാഗത്തു സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായി ഹമ്പ് സ്ഥാപിക്കുന്ന ജോലികളും പൂർത്തിയാക്കി. കെൽട്രോണാണു സിഗ്‌നൽ സംവിധാനങ്ങൾ സ്ഥാപിച്ചത്.