എന്തിനാടി പൂങ്കുയിലേ ഇരട്ടയിൽ ജോജുവിന്റെ പ്രൊമോ ഗാനം
ജോജു ജോർജ് വിനോദ്, പ്രമോദ് എന്നീ ഇരട്ട വേഷങ്ങളിൽ എത്തുന്ന ഇരട്ട എന്ന ചിത്രത്തിലെ പ്രൊമോ ഗാനം പുറത്തിറങ്ങി.എന്തിനാടി പൂങ്കുയിലേ 'എന്ന നാടൻ പാട്ട് ജോജു ജോർജിനൊപ്പം ബെനഡിക് ഷൈൻ, അഖിൽ ജെ . ചന്ദ് എന്നിവർ ചേർന്ന് ആലപിക്കുന്നു. ജോജുവിന്റെ പാട്ട് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി മാറുന്നു.
മണികണ്ഠൻ പെരുമ്പടപ്പാണ് ഗാന രചനയും സംഗീതവും . സോങ് അറേഞ്ചിങ് ആൻഡ് പ്രൊഡ്യൂസിങ് നിർവഹിച്ചത് ജേക്സ് ബിജോയ് ആണ്.ആക്ഷനും സസ്പെൻസും നിറഞ്ഞ ചിത്രത്തിന് നവാഗതനായ രോഹിത് എം .ജി കൃഷ്‍ണൻ രചനയും സംവിധാനവും നി ർവഹിക്കുന്നു. തെന്നിന്ത്യൻ താരം അഞ്ജലി ആണ് നായിക. സ്രിന്ധ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം വിജയ് .
അപ്പു പാത്തു പ്രൊഡക്ഷൻഹൗസ് , മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന് സിജോ വടക്കനും നിർമ്മാണത്തിൽ കൈകോർക്കുന്നു.
ഫ്രെബുവരി 3ന് റിലീസ് ചെയ്യും. പി.ആർ. ഒ പ്രതീഷ് ശേഖർ.