വെങ്കിടേഷിന്റെ 75-ാമത് ചിത്രം സൈന്ധവ്
Sunday 29 January 2023 6:01 AM IST
വെങ്കിടേഷ്, നവാസുദ്ദീൻ സിദ്ദിഖി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൈലേഷ് കൊളാനു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് സൈന്ധവ് എന്നു പേരിട്ടു. വെങ്കിടേഷിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്. വെങ്കിടേഷ് അഭിനയിക്കുന്ന 75 -ാമത്തെ ചിത്രം പാൻ ഇന്ത്യൻ സിനിമയായാണ് ഒരുങ്ങുന്നത്. നിഹാരിക എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വെങ്കട്ട് ബോയനപള്ളി നിർമ്മിക്കുന്ന ചിത്രത്തിന് ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയിൽ പൂജാ ചടങ്ങുകളോടെ തുടക്കം കുറിച്ചു. റാണ ദഗ്ഗുബതി, നാഗ ചൈതന്യ, സുരേഷ് ബാബു എന്നിവർ ചേർന്ന് തിരക്കഥ നിർമ്മാതാക്കൾക്ക് കൈമാറി. കെ. രാഘവേന്ദ്ര റാവു ക്ലാപ്പ് ബോർഡ് അടിച്ചു. ദിൽ രാജു സ്വിച്ച് ഓൺ നിർവഹിച്ചു. എസ് മണികണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സന്തോഷ് നാരായണൻ ആണ് സംഗീതം. പി.ആർ. ഒ: ശബരി.