അജിത്തും അറ്റ്‌ലിയും ഒരുമിക്കുന്നു

Sunday 29 January 2023 6:04 AM IST

ആരാധകരെ ആവേശത്തിലാക്കി അജിത്തും അറ്റ്‌ലിയും ഒരുമിക്കുന്നു. ഷാരൂഖ് ഖാനെ നായകനാക്കി ജവാൻ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അറ്റ്‌ലി. ഇതിനുശേഷം അറ്റ്‌ലിയുടെ സംവിധാനത്തിൽ അജിത്ത് ചിത്രം ആരംഭിക്കും. എ.ആർ. റഹ്‌മാനാണ് സംഗീതം ഒരുക്കുന്നത്. അതേസമയം തുനിവ് ആണ് അജിത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ജനുവരി 11ന് റിലീസ് ചെയ്ത തുനിവ് 200 കോടി ക്ളബിൽ ഇടം നേടിയിട്ടുണ്ട്. മഞ്ജുവാര്യർ ആണ് നായിക. മഞ്ജുവിന്റെ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണ്. ആക്‌ഷൻ ത്രില്ലർ ഗണത്തിൽപ്പെട്ട തുനിവ് എച്ച്. വിനോദ് ആണ് സംവിധാനം ചെയ്തത്. വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന എകെ 62 എന്നു താത്‌കാലികമായി പേരിട്ട ചിത്രത്തിലും നായകനായി അജിത്ത് അഭിനയിക്കും.