ആഘോഷ ചിത്രങ്ങളുമായി റായ് ലക്ഷ്‌മി

Sunday 29 January 2023 6:07 AM IST

പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​മോ​ഡ​ലാ​യി​ ​ച​ല​ച്ചി​ത്ര​രം​ഗ​ത്തു​ ​ചു​വ​ടു​റ​പ്പി​ച്ച​ ​റാ​യ് ​ല​ക്ഷ്‌​മി​ ​യാ​ത്ര​ക​ളി​ലെ​ ​ആ​ഘോ​ഷ​ ​ചി​ത്ര​ങ്ങ​ൾ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ചു.​ ​സി​നി​മ​ ​തി​ര​ക്കു​ക​ളി​ൽ​ ​നി​ന്നു​ ​മാ​റി​ ​സ്പെ​ഷ്യ​ൽ​ ​ദി​വ​സ​ങ്ങ​ൾ​ ​ആ​ഘോ​ഷ​മാ​ക്കു​ന്ന​താ​ണ് ​റാ​യ്‌​ല​ക്ഷ്‌​മി​യു​ടെ​ ​രീ​തി.​ ​പി​റ​ന്നാ​ൾ​ ​ദി​ന​ങ്ങ​ൾ​ ​വി​ദേ​ശ​ത്ത് ​സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ​ആ​ഘോ​ഷി​ക്കു​ക.​ ​തെ​ന്നി​ന്ത്യ​യി​ലെ​ ​മ​റ്റു​ ​ഭാ​ഷ​ക​ളി​ൽ​ ​അ​ഭി​ന​യി​ച്ച​തി​നു​ശേ​ഷ​മാ​ണ് ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​എ​ത്തി​യ​തെ​ങ്കി​ലും​ ​ചു​രു​ങ്ങി​യ​ ​വേ​ഷ​ങ്ങ​ൾ​ ​കൊ​ണ്ടു​ത​ന്നെ​ ​ശ്ര​ദ്ധേ​യ​യാ​കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​അ​ണ്ണ​ൻ​ത​മ്പി,​ ​ച​ട്ട​മ്പി​നാ​ട്,​ ​രാ​ജാ​ധി​രാ​ജ​ ,​ ​ഒ​രു​ ​കു​ട്ട​നാ​ട​ൻ​ ​ബ്ളോ​ഗ് ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​മ​മ്മൂ​ട്ടി​യോ​ടൊ​പ്പം​ ​അ​ഭി​ന​യി​ച്ച​ ​ല​ക്ഷ്‌​മി​ ​മോ​ഹ​ൻ​ലാ​ലി​നൊ​പ്പം​ ​റോ​ക്ക് ​ആ​ൻ​ഡ് ​റോ​ൾ,​ ​ക്രി​സ്ത്യ​ൻ​ ​ബ്ര​ദേ​ഴ്സ്,​ ​കാ​സ​നോ​വ,​ ​അ​റ​ബി​യും​ ​ഒ​ട്ട​ക​വും​ ​മാ​ധ​വ​ൻ​നാ​യ​രും​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​വേ​ഷ​മി​ട്ടു. ഇ​പ്പോ​ൾ​ ​മ​ല​യാ​ള​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നി​ല്ലെ​ങ്കി​ലും​ ​ത​മി​ഴി​ലും​ ​തെ​ലു​ങ്കി​ലും​ ​ക​ന്ന​ട​യി​ലും​ ​സ​ജീ​വ​മാ​ണ് .

Advertisement
Advertisement