ഗൃഹാതുരസ്മരണകളുമായി എസ്.എൻ മേറ്റ്സ് ഓർമ്മത്തണലിൽ

Saturday 28 January 2023 9:49 PM IST

കണ്ണൂർ:എസ്.എൻ.കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ എസ്.എൻ മേറ്റ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഓർമ്മതണലിൽ ' രാജ്യസഭാഗം പി. സന്തോഷ്‌കുമാർ എം.പിയും മുൻ ജില്ല കളക്ടറും ആരോഗ്യവകുപ്പ് ഡയറക്ടറുമായ വി. രതീശൻ, സിനിമ സീരിയൽ നടൻ ഉണ്ണി രാജയും ചേർന്ന് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മാനേജ്‌മെന്റ് കമ്മിറ്റി അംഗം അരയാക്കണ്ടി സന്തോഷ്,മുൻ എം. എൽ. എ എം.പ്രകാശൻ,ഡോ : പദ്മജാ ശശി, കോളേജ് പ്രിൻസിപ്പൽ ഡോ: കെ.അജയകുമാർ എന്നിവർ വിവിധ ചടങ്ങുകളിൽ മുഖ്യതിഥികളായി.
എസ്.എൻ മേറ്റ്സ് പ്രസിഡന്റ് സി. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. എം.കെ.സുരേഷ് ബാബു, എൻ. രാമകൃഷ്ണൻ, കെ.പി.ദിനേശൻ, സി.കെ.ശ്രീകുമാർ, സി.ടി.വേണുഗോപാൽ, ഉദയഭാനു, ഗീത ശിവാജി, പി. സി. പ്രദീപ്, മുഹമ്മദ് അൽത്താഫ്, ടി.പി.ശ്രീസുമ, സി.പി.സലിം, ദിനേശൻ പുതിയണ്ടി, രാജൻ അഴിക്കോടൻ, അഷ്റഫ് വട്ടപ്പോയിൽ, സി.പി.സദാനന്ദൻ നേതൃത്വം നൽകി.
നാട്യ ജ്യോതി പുരസ്‌കാര ജേതാവ് മണിമേഖല ആര്യൻ, കോഴിക്കോട് സർവകലാശാല രജിസ്ട്രാർ എം മനോഹരൻ,സംഗീതസംവിധായകൻ പി. എസ്. രാമചന്ദ്രൻ, വിഷ്വൽ ആർട്ടിസ്റ്റ് രാജ് ബൽറാം, പ്രശസ്ത യുവ വയലിനിസ്റ്റ് വേദമിത്ര, എന്നിവരെ ചടങ്ങിൽ ആദരിച്ചു.ചടങ്ങിൽ 25 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും നൽകി. തുടർന്ന് മണിമേഖലാ ആര്യന്റെ രംഗപൂജ,സംഗീത വിരുന്ന്, ഒപ്പന, ഗ്രൂപ്പ് ഡാൻസ്, സോളോ ഡാൻസ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

Advertisement
Advertisement