പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 7വർഷം തടവും 50,000 രൂപ പിഴയും

Sunday 29 January 2023 2:22 AM IST

കടവല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 7 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊരട്ടിക്കര പാറോൻ വീട്ടിൽ കൃഷ്ണകുമാറി(53)നെ യാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. 2016-ലാണ് കേസിനാസ്പദമായ സംഭവം.

പീഡനത്തെ തുടർന്ന് മാനസികമായി തകർന്ന പെൺകുട്ടി മാതാവിന്റെ സഹോദരിയോട് വിവരങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. 11 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകളും തെളിവുകളും ഹാജരാക്കിയാണ് പ്രോസിക്യൂഷൻ വിചാരണ പൂർത്തിയാക്കിയത്.