സീനിയർ ജേർണലിസ്റ്റ് ഫോറം സൗഹൃദ സംഗമം
Sunday 29 January 2023 2:40 AM IST
ആലപ്പുഴ: സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സൗഹൃദ സംഗമം അഡ്വ. ഡി.സുഗതൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ബേബി അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എസ് ധ്യാന ഭവൻ ഡയറക്ടർ ഫാ. പ്രശാന്ത്, സംഗീത സംവിധായകൻ ആലപ്പി ഋഷികേശ്, ജേർണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ് എ.മാധവൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.പങ്കജാക്ഷൻ, പ്രസ് ക്ലബ്ബ് സെക്രട്ടറി ടി.കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു. ജേർണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറി തോമസ് ഗ്രിഗറി സ്വാഗതവും സി.ഡി.ഷാജി നന്ദിയും പറഞ്ഞു.