ഫ്ളാ​റ്റ് നിർമ്മാതാവിനെതിരെ താമസക്കാർ

Sunday 29 January 2023 1:42 AM IST

ചേർത്തല:നഗരത്തിൽ തണ്ണീർമുക്കം റോഡരികിലുള്ള ഫ്ളാ​റ്റിലെ 20 താമസക്കാർ നിർമ്മാതാവിനെതിരെ പരാതി നൽകി. തങ്ങൾക്ക് നിയമ പ്രകാരം അവകാശമുള്ള താഴത്തെ നില വാണിജ്യസ്ഥാപനത്തിന് വിറ്റുവെക്ക് ആരോപിച്ചാണ് കളക്ടർക്കും നഗരസഭയ്ക്കും പരാതി നൽകിയത്. റെസിഡൻസ് അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹിയറിംഗ് നടത്തി റിപ്പോർട്ട് നൽകാൻ കളക്ടർ തഹസീൽദാർക്കും മുനിസിപ്പൽ സെക്രട്ടറിക്കും നിർദ്ദേശം നൽകി. നാല് നിലകളുണ്ട് ഫ്ളാറ്റിന്. ഇവരുടെയെല്ലാം വാഹനം പാർക്ക് ചെയ്യാനാണ് അടിനിലയെന്നാണ് വാദം. പ്രമാണത്തിൽ ഈ ഫ്ളാ​റ്റ് നിൽക്കുന്ന ഭൂമി 20 കുടുംബങ്ങൾക്കും തുല്യമായി അവകാശപ്പെട്ടതാണ്. താഴത്തെ നില കെട്ടിയടച്ചതിനാൽ പൈപ്പ് അ​റ്റകു​റ്റപ്പണികൾ പോലും നടക്കുന്നില്ലെന്നും താമസക്കാർ പറഞ്ഞു.