പെൻഷണേഴ്സ് യൂണിയൻ യൂണിറ്റ് വാർഷികം

Sunday 29 January 2023 1:43 AM IST
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ താമരക്കുളം യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് എൻ. സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ താമരക്കുളം യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് എൻ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.എം. മുസ്തഫാ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.ജി.മാധവൻ പിള്ള അമോദനവും ജില്ലാ കമ്മിറ്റിയംഗം എം.ജോഷ്വാ മുഖ്യപ്രഭാഷണവും നടത്തി. യൂണിറ്റ് സെക്രട്ടറി വി.ശിവൻ പിള്ള വാർഷിക റിപ്പോർട്ടും ട്രഷറർ എൻ.സോമരാജൻ വരവ് ചെലവ് കണക്കും ബ്ലോക്ക് കമ്മിറ്റിയംഗം എം. മൈതീൻ കണ്ണ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റിയംഗം ജെ.എസ്. ഇന്ദിരാമ്മ വരണാധികാരിയായിരുന്നു. ആർ. പത്മാധരൻ നായർ, സി.കെ.ബാലകൃഷ്ണൻ നായർ, പി.കെ. വസന്ത, വി.എം.ഷാജഹാൻ, കെ.അബ്ദുൽ മജീദ്, ആത്തുക്കാ ബീവി, എൻ.ഗോപിനാഥൻ പിള്ള, കെ.മോഹൻ കുമാർ, എസ്.രാമചന്ദ്രൻ നായർ, ഇ.വി.പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.