ഭക്തിനിർഭരമായി മഞ്ഞൾ നീരാട്ട് 

Sunday 29 January 2023 2:44 AM IST
മാന്നാർ കുരട്ടിക്കാട് ശ്രീ മുത്താരമ്മൻ ദേവിക്ഷേത്രത്തിൽ നടന്ന ഭക്തിനിർഭരമായ മഞ്ഞൾ നീരാട്ട്

മാന്നാർ: കുരട്ടിക്കാട് ശ്രീ മുത്താരമ്മൻ ദേവീക്ഷേത്രത്തിൽ മഞ്ഞൾ നീരാട്ടോടെ ഉതൃട്ടാതി മഹോത്സവത്തിനു സമാപനം. ഇന്നലെ രാവിലെ 6.30 നു ക്ഷേത്രത്തിലെ പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നുകൊണ്ട് മേൽശാന്തി വാസുദേവൻ എമ്പ്രാന്റെ മുഖ്യ കാർമ്മികത്വത്തിൽ പൊങ്കൽ നിവേദിച്ചു. 8 നു കുരട്ടിക്കാട് ഉമാമഹേശ്വരി വിൽപ്പാട്ട് സമിതി അവതരിപ്പിച്ച വിൽപാട്ട്, 9 നു ഷഷ്ഠിപൂജ, 10 നു മഞ്ഞൾ സമർപ്പണം എന്നിവയും നടന്നു. 11 നു ആചാരാനുഷ്ഠാനങ്ങളുടെ നിറവിൽ ദേവിക്ക് മഞ്ഞൾ നീരാട്ട് സമർപ്പണം നടത്തി. ശബരിമല മുൻ മേൽശാന്തി നീലിമനയില്ലം പരമേശ്വരൻ നമ്പൂതിരി കണ്ടിയൂർ ഭദ്രദീപം തെളിച്ചു. 12 പിണിയാളുകൾ തിളച്ചുമറിയുന്ന മഞ്ഞൾ തീർത്ഥത്തിൽ കമുകിൻ പൂക്കുലകൾ മുക്കി ദേഹമാകെ തളിച്ച് നീരാടി.