അയൽക്കൂട്ട സംഗമം
Sunday 29 January 2023 1:45 AM IST
മാന്നാർ: കുടുംബശ്രീയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് അയൽക്കൂട്ടസംഗമം 'ചുവട് -2023 ' മാന്നാർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ വിവിധ കുടുംബശ്രീകളിൽ നടന്നു. കീർത്തി കുടുംബശ്രീയിൽ വാർഡ് മെമ്പർ വി.ആർ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. കുടുബശ്രീ പ്രസിഡന്റ് മിനിരാജേന്ദ്രൻ പണ്ടാല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗിരിജ ബാബു സ്വാഗതം പറഞ്ഞു. ട്രഷറർ മേഖല കുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഡി.എസ് പ്രസിഡന്റ് ജയശ്രീ സുരേഷ്, സെക്രട്ടറി കവിത എന്നിവർ 25 വർഷത്തെ കുടുംബശ്രീയുടെ പ്രവർത്തനങ്ങളും നേട്ടങ്ങളും ഭാവി പരിപാടികളും വിശദീകരിച്ചു. കുടുംബശ്രീ അംഗങ്ങൾ തിരുവാതിര, വഞ്ചിപ്പാട് എന്നിവ അവതരിപ്പിച്ചു. അന്നമ്മ, മിനി ഹരിദാസ്, വഹിദ മൻമഥൻ എന്നിവർ നേതൃത്വം നൽകി.