ആരോഗ്യ സർവകലാശാല ബിരുദദാനച്ചടങ്ങ് 31ന്
Saturday 28 January 2023 11:18 PM IST
തൃശൂർ: ആരോഗ്യ സർവകലാശാലയുടെ പതിനാറാമത് ബിരുദദാനച്ചടങ്ങ് 31ന് രാവിലെ 11.30ന് തൃശൂർ ഗവ. മെഡിക്കൽ കോളേജ് അലുമ്നി അസോസിയേഷൻ ഓഡിറ്റോറിയത്തിൽ സർവകലാശാലാ ചാൻസലറും ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മെഡിസിൻ, ആയുർവേദ, ഹോമിയോപ്പതി, ഡെന്റൽ, നഴ്സിംഗ്, ഫാർമസി, പാരാ മെഡിക്കൽ വിഭാഗങ്ങളിൽ നിന്ന് 16,298 ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ബിരുദം ലഭിക്കും. ഡോ.ജയറാം പണിക്കർ എൻഡോവ്മെന്റ് അവാർഡ് വിതരണം, ബിരുദ കോഴ്സുകളിലെ ഒന്നാം റാങ്ക് ജേതാക്കൾക്കുള്ള കാഷ് അവാർഡും ഫലകവും വിതരണം എന്നിവയുമുണ്ടാകും.