വിജയോത്സവം സംഘടിപ്പിച്ചു
Saturday 28 January 2023 11:20 PM IST
തൃക്കരിപ്പൂർ:വെള്ളച്ചാൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ആദരം സമർപ്പിച്ച് നടത്തിയ വിജയോത്സവം എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി വി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പട്ടികജാതി ഉപദേശക സമിതിയംഗം കൊട്ടറ വാസുദേവ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ് മീനാറാണി, ഡയറ്റ് പ്രിൻസിപ്പൾ ഡോ.രഘുരാമ ഭട്ട്, എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സീനിയർ സൂപ്രണ്ട് പി.ബി.ബഷീർ , നീലേശ്വരം ബ്ലോക്ക് പട്ടികജാതി വികഗസന ഓഫീസർ സതീഷ് കുമാർ, സി.പ്രീതിക , പ്രഭ നിഖിൽ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് അനിൽ കുമാർ ടി എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.സി നിഖിലേഷ് നന്ദിയും പറഞ്ഞു.