ഭിന്നശേഷി കലാമേള 

Saturday 28 January 2023 11:22 PM IST

കാഞ്ഞങ്ങാട് : ഭിന്നശേഷിക്കാരുടെ മാനസിക ഉല്ലാസത്തിനായി അജാനൂർ പഞ്ചായത്ത് സംഘടിപ്പിച്ച കലാമേള മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രസിഡന്റ് ടി. ശോഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സബീഷ് അദ്ധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കൃഷ്ണൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.മീന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ദാമോദരൻ, എം.ജി. പുഷ്പ, ലക്ഷ്മി തമ്പാൻ, ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ കെ.എം.ദിലീപ് കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി.എച്ച്.ഹംസ, ബാലകൃഷ്ണൻ വെള്ളിക്കോത്ത്, ഇബ്രാഹിം ആവിക്കൽ, എം.വി.മധു,, സിന്ധു ബാബു, കെ. വി. ലക്ഷ്മി, പി. സുനിത, എം. ബാലകൃഷ്ണൻ, വെള്ളിക്കോത്ത് സ്‌കൂൾ പി.ടി..എ പ്രസിഡണ്ട് പി. ഗോവിന്ദരാജ് എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ. വി.ഗൗരിശ്രീ സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൺ എം. വി. രത്ന നന്ദിയും പറഞ്ഞു. സി.പി. ശുഭ സമ്മാനദാനം നിർവഹിച്ചു.