ഒരു പശു യൂണിറ്റ് പദ്ധതി തുടങ്ങി

Saturday 28 January 2023 11:24 PM IST

കാഞ്ഞങ്ങാട്: ക്ഷീര വികസന വകുപ്പിന്റെ 2022-23 വർഷത്തെ പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്കിലെ അതി ദരിദ്ര വിഭാഗത്തിൽപ്പെട്ട വനിതകൾക്കുള്ള ഒരു പശു യൂണിറ്റ് പദ്ധതി കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത രാമഗിരിയിലെ കെ.ബേബിയ്ക്ക് പശു നൽകി ഉദ്ഘാടനം ചെയ്തു. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിസന്റ് കെ.സബീഷ് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ക്ഷീര വികസന ഓഫീസർ വി.മനോഹരൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി.പുഷ്പ, ചിത്താരി ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ് കെ.വി.കൃഷ്ണൻ , ഡയറി ഫാം ഇൻസ്ട്രക്ടർ പി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു. ബി.പ്രജീഷ് നന്ദി പറഞ്ഞു.

Advertisement
Advertisement