ജന്മദിന സമ്മേളനം
കണ്ണൂർ:ജനശ്രീ സുസ്ഥിര വികസന മിഷന്റെ 16 ാം മത് ജന്മദിന സമ്മേളനം ഒന്നിന് വൈകീട്ട് മൂന്നിന് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.സംസ്ഥാന ചെയർമാൻ എം.എം.ഹസ്സൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിക്കും.ഡി.സി.സി. പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ, മേയർ അഡ്വ.ടി.ഒ.മോഹനൻ, ഡെപ്യൂട്ടി മേയർ കെ.ഷബീന എന്നിവർ പങ്കെടുക്കും.കുടുംബ കൂട്ടായ്മയിലൂടെ സുസ്ഥിര വികസനമെന്ന ലക്ഷ്യമു യർത്തിക്കൊണ്ട് 2007ൽ എം.എം.ഹസ്സന്റെ നേതൃത്വത്തിൽ ആരംഭിച്ച സർക്കാരിതര സ്വാശ്രയ സംഘടനയാണ് ജനശ്രീ.
ഒന്നിന് നടത്തുന്ന ജന്മവാർഷിക സമ്മേളനത്തിൽ ഒരു യൂണിറ്റിൽ നിന്ന് അഞ്ച് അംഗങ്ങളാണ് പങ്കെടുക്കുക.വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ എം.രത്‌നകുമാർ , ബാലൻ പടിയൂർ എന്നിവർ സംബന്ധിച്ചു.