സർഗോത്സവം ഇന്ന്
Saturday 28 January 2023 11:33 PM IST
തൃശൂർ: ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയിലെ അംഗങ്ങൾക്കായി നടത്തുന്ന സംസ്ഥാനതല കലാമത്സരം 'സർഗോത്സവം' ഞായറാഴ്ച നടക്കും. സെന്റ് തോമസ് കോളേജ് ജൂബിലി ബ്ലോക്കിൽ ശ്രുതിലയ, സർഗം, വർണം, വിബ്ജിയോർ എന്നീ നാല് വേദികളിൽ നടക്കുന്ന സർഗോത്സവത്തിൽ വിവിധ ജില്ലകളിലെ മത്സരാർത്ഥികൾ പങ്കെടുക്കും. ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. സി.ഡി. ലീന അദ്ധ്യക്ഷയാകും. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ഡോ. കെ.സി. അജിത് കുമാർ, ഡോ. അസ്മാബി, ഡോ. രാജതോമസ്, ഡോ. പി.കെ. നേത്രദാസ് എന്നിവർ സംസാരിക്കും.