പദ്ധതിത്തുക ചെലവഴിച്ചതിൽ ജില്ല മൂന്നാമത്

Saturday 28 January 2023 11:34 PM IST

  • ചെലവഴിച്ചത് 40.44 ശതമാനം

തൃശൂർ: പദ്ധതിത്തുക 40.44 ശതമാനം ചെലവഴിച്ച തൃശൂർ ജില്ലയ്ക്ക് സംസ്ഥാനത്ത് മൂന്നാം സ്ഥാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആസൂത്രണ സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 27 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതിക്ക് ഡി.പി.സി അംഗീകാരം നൽകി. ഇതോടെ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും വാർഷിക ഭേദഗതിക്ക് അംഗീകാരമായി. ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതി പുരോഗതി അവലോകനം 31ന് രാവിലെ 11ന് ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ നടത്തും. ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ.ശ്രീലതയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.