പാചകത്തൊഴിലാളി ധർണ
Saturday 28 January 2023 11:35 PM IST
തൃശൂർ: ജോലിക്കുള്ള വേതനം ലഭിക്കാൻ സമരം ചെയ്യേണ്ട ഗതികേടിലാണെന്നും ഇത് ലജ്ജാകരവും എൽ.ഡി.എഫ് സർക്കാരിന് ഭൂഷണവുമല്ലെന്നും എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.ശിവാനന്ദൻ പറഞ്ഞു. ജില്ലാ സ്‌കൂൾ പാചകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവധിക്കാല വേതനം അനുവദിക്കുക, മിനിമം വേതനം 750 രൂപയാക്കുക, ഇ.എസ്.ഐ, പി.എഫ് പദ്ധതികൾ നടപ്പാക്കുക, ഗ്രാറ്റ്വിവിറ്റി അനുവദിക്കുക, അവകാശപത്രിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ പ്രസിഡന്റ് സി.യു.ശാന്ത അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.കെ.ശിവൻ, റജില ഷിബു, വി.കെ.ലതിക, ഇ.എൽ.രതീഷ്, എ.ജി.മിനി, ഇന്ദിര അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.