ശിവരാത്രി: ആലുവയിലേയ്ക്ക് പ്രത്യേക ട്രെയിൻ വേണമെന്ന് എം.പി
Saturday 28 January 2023 11:36 PM IST
തൃശൂർ: ആലുവ മഹാശിവരാത്രിയുടെ ഭാഗമായി ഫെബ്രുവരി 18ന് ആലുവയിലേക്ക് പ്രത്യേക ട്രെയിൻ ഓടിക്കുകയും പ്രത്യേക സ്റ്റോപ്പുകൾ അനുവദിക്കുകയും ചെയ്യണമെന്ന് ടി.എൻ പ്രതാപൻ എം.പി റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു. നിലമ്പൂർ കോട്ടയം എക്സ്പ്രസ് ഷൊർണ്ണൂർ മുതൽ ആലുവ വരെ എല്ലായിടത്തും അന്ന് നിറുത്തണമെന്നും ഷൊർണ്ണൂർ തൃശൂർ പ്രത്യേക എക്സ്പ്രസ് ആലുവ വരെ നീട്ടണമെന്നും പിറ്റേദിവസത്തെ തൃശൂർ കണ്ണൂർ എക്സ്പ്രസ് ആലുവയിൽ നിന്നും പുറപ്പെടണമെന്നും എം.പി ആവശ്യപ്പെട്ടു. തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർക്ക് അയച്ച കത്തിലാണ് ഈ ആവശ്യം. കൊവിഡ് നിയന്ത്രണം പൂർണ്ണമായും നീക്കിയ ശേഷം വരുന്ന ആദ്യ ശിവരാത്രിയായതിനാൽ ഈ വർഷം പതിവിൽ കൂടുതൽ ആളുകൾ ആലുവയിലെത്തിയേക്കും. അതിനാൽ മുൻകാലങ്ങളിലെ പോലെ റെയിൽവേ പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.