എമർജൻസി മെഡിസിൻ ദേശീയ സെമിനാർ
Saturday 28 January 2023 11:37 PM IST
തൃശൂർ : ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയുടെ എമർജൻസി വിഭാഗം ദേശീയ സെമിനാർ ആരംഭിച്ചു. സെമിനാർ നാളെ സമാപിക്കും. ഇ.എം.സോണോ 2023 ആൻഡ് എക്‌സാംതലോൻ 2023 എന്ന പരിപാടി ഡൽഹി എയിംസിലെ എമർജൻസി വിഭാഗം മേധാവി പ്രൊഫ.ഡോ.സഞ്ജീവ് ബോയ് ഉദ്ഘാടനം ചെയ്തു. ഡൽഹി എയിംസിലെയും പോണ്ടിച്ചേരി ജിപ്മറിലേയും മണിപ്പാൽ കെ.എം.സിയിലേയും വിദഗ്ദ്ധ ഡോക്ടർമാർ ക്ലാസുകൾ നയിച്ചു. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഡയറക്ടർ ഫാ.റെന്നി മുണ്ടൻകുരിയൻ, സി.ഇ.ഒ ഡോ.ബെന്നി ജോസഫ്, എമർജൻസി വിഭാഗം മേധാവി ഡോ.ബാബു ഉറുമീസ് പാലാട്ടി എന്നിവർ സന്നിഹിതരായി.