കേരകർഷകർ മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കണം: മന്ത്രി

Saturday 28 January 2023 11:37 PM IST
കരുവന്നൂരിൽ നടത്തുന്ന പച്ചത്തേങ്ങ സംഭരണം മന്ത്രി ആർ. ബിന്ദു ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ: തേങ്ങയുത്പാദനം കൂട്ടാനും തെങ്ങിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കാനും കർഷകർ ശ്രമിക്കണമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. കൃഷിവകുപ്പ്, കേരഫെഡ്, മൈത്രി ഇരിങ്ങാലക്കുട ഫാർമർ പ്രൊഡ്യൂസർ കമ്പനി എന്നിവ സംയുക്തമായി കരുവന്നൂരിൽ നടത്തുന്ന പച്ചത്തേങ്ങ സംഭരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരീക്ഷണാടിസ്ഥാനത്തിൽ ഉത്പന്നങ്ങൾ ഉണ്ടാക്കാൻ കർഷകർക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട ബ്ലോക്കിലെ മുഴുവൻ സംഭരണവും നടത്താൻ ശേഷിയുള്ള കേന്ദ്രമാണ് ഇതെന്നും ചൊവ്വ വ്യാഴം ദിവസങ്ങളിൽ സംഭരണം നടക്കുമെന്നും കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്.മിനി അറിയിച്ചു. ഇരിങ്ങാലക്കുട ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ കെ.സി.ജെയിംസ് അദ്ധ്യക്ഷനായി. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, കൗൺസിലർ പ്രവീൺ കുറ്റിക്കാട്, എ.എ.അംജ തുടങ്ങിയവർ പ്രസംഗിച്ചു.