ബി ദി നമ്പർ വൺ ഫിനാലെ ജില്ലാതലയോഗം

Saturday 28 January 2023 11:45 PM IST
കേരള ബാങ്കിനെ നമ്പർ വൺ ബാങ്കാക്കുന്നതിനുള്ള ബി ദി നമ്പർ വൺ ഫിനാലെയുടെ തൃശൂർ ജില്ലാതലയോഗം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: കേരള ബാങ്കിനെ നമ്പർ വൺ ബാങ്കാക്കുന്നതിനുള്ള ബി ദി നമ്പർ വൺ ഫിനാലെയുടെ തൃശൂർ ജില്ലാ തലയോഗം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ അദ്ധ്യക്ഷനായിരുന്നു ചീഫ് ജനറൽ മാനേജർ കെ.സി. സഹദേവൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ മാനേജർ ജോളി ജോൺ, ഡപ്യൂട്ടി ജനറൽ മാനേജർമാരായ തോമസ് ജോൺ, കെ.വി. ജയശ്രീ, കെ.ആർ. സുമഹർഷൻ എന്നിവർ സന്നിഹിതരായി.