കെ.എസ്.എസ്.പി.യു വാർഷിക സമ്മേളനം

Saturday 28 January 2023 11:47 PM IST

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് യൂണിയൻ കാഞ്ഞങ്ങാട് യൂണിറ്റ് വാർഷിക സമ്മേളനം പടന്നക്കാട് ഗവ: എൽ.പി സ്‌കൂളിൽ ജില്ലാ കമ്മിറ്റി അംഗം സി.പി തമ്പാൻ ഉദ്ഘാടനം ചെയ്തു. പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ഗോപാലകൃഷ്ണൻ, കോമൻ കല്ലിങ്കിൽ, പി.കൃഷ്ണൻ നായർ, വി.നാരായണൻ, കെ.കരുണാകരൻ, പി.എ ജയതിലകൻ, പി.ഗോപാലൻ എന്നിവർ സംസാരിച്ചു. വി.പി നാരായണൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. മുതിർന്ന പൗരന്മാർക്കു റെയിൽവേയിലെ ഇളവുകൾ പുനഃസ്ഥാപിക്കുക, മുതിർന്ന പൗരന്മാർക്കു തണൽ മാതൃകയിൽ വിശ്രമ കേന്ദ്രം അനുവദിക്കുക, മാസത്തിൽ ആരോഗ്യക്യാമ്പ് സംഘടിപ്പിക്കുക, പടന്നക്കാട് ഐങ്ങോത്ത് ഭാഗങ്ങളിൽ ദേശീയപാതക്ക് അടിപ്പാത നിർമ്മിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.ടി.വി.അശോകൻ സ്വാഗതം പറഞ്ഞു.