ശ്രീനാരായണ വിജ്ഞാനീയം പ്രഭാഷണം നാളെ

Sunday 29 January 2023 3:19 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ശ്രീനാരായണഗുരു അന്തർദേശീയ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രീനാരായണ വിജ്ഞാനീയം പ്രഭാഷണം നാളെ രാവിലെ 10ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അദ്ധ്യക്ഷൻ സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. പഠനകേന്ദ്രം ആരംഭിച്ച പ്രോജക്‌ടായ ശ്രീനാരായണ വിജ്ഞാനീയത്തിന്റെ അവതരണവും ശ്രീനാരായണ സാഹിത്യത്തിന്റെ ഭാഗമായ രണ്ടായിരം കൃതികളുടെ വിവരണാത്മക ഗ്രന്ഥസൂചികയുടെ രീതിശാസ്ത്രം ചർച്ചയും നടക്കും.

പ്രഭാഷണങ്ങൾ, 'യുവതയുടെ ഗുരു' പൊതു സംവാദം, രണ്ടായിരത്തിലധികം പുസ്‌തകങ്ങളുടെ പ്രദർശനവും പരിചയപ്പെടുത്തലും, 'സത്യം ജ്ഞാനം ആനന്ദം' എന്ന പേരിൽ സർവകലാശാലയിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നാടകം തുടങ്ങിയവയാണ് സെമിനാറിന്റെ ഭാഗമായി നടക്കുന്നത്. വിവിധ സെഷനുകളിലായി ഷൗക്കത്ത്, കെ.എച്ച്.ബാബുജാൻ, ഡോ.എസ്.നസീബ് തുടങ്ങിയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ കേരള സർവകലാശാല മലയാളം വിഭാഗം മേധാവി ഡോ. സീമ ജെറോം, ശ്രീനാരായണ ഗുരു അന്തർദേശീയ പഠനകേന്ദ്രം ഡയറക്‌ടർ ഡോ.എം.എ. സിദ്ദിഖ്, വിവരാത്മക ഗ്രന്ഥസൂചികയുടെ കർത്താവ് ഡോ.സി.വി. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.