അങ്കണവാടി ജീവനക്കാരി കുഴഞ്ഞുവീണു മരിച്ചു
Sunday 29 January 2023 12:25 AM IST
കുട്ടനാട്: പുളിങ്കുന്ന് പഞ്ചായത്ത് ചൂളയിൽ 22-ാം നമ്പർ അങ്കണവാടി വർക്കറും പുളിങ്കുന്ന് കായൽപ്പുറം അരങ്ങൻപറമ്പ് അജിയുടെ ഭാര്യയുമായ ജെസമ്മ ഐസക് (47) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാവിലെ 11ഓടെ ആയിരുന്നു സംഭവം. വീട്ടിൽ നിന്നു അങ്കണവാടിയിലേക്ക് പോകുന്നതിനിടെ വഴിയിൽവച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് തളർന്നുവീണ ജെസമ്മയെ ഉടൻ തന്നെ നാട്ടുകാർ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വൈകിട്ട് 5ന് കായിപ്പുറം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: അഭിജിത്ത്, എയ്ഞ്ചൽ, അലൻ