അപകടക്കെണിയായി തകർന്ന കലുങ്ക്

Sunday 29 January 2023 1:13 AM IST
കറ്റാനം കാമ്പിശ്ശേരി റോഡിൽ വശം ഇടിഞ്ഞ കലുങ്ക്

ചാരുംമൂട്: കറ്റാനം കാമ്പിശ്ശേരി റോഡിൽ തകർന്ന കലുങ്കിൽ ‌നിന്ന് ബൈക്ക് യാത്രക്കാരൻ വെള്ളത്തിൽ വീണു. സമീപമുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ രക്ഷകരായി.

കണ്ണനാകുഴി കളത്തട്ട് വള്ളികുന്നം ലിങ്ക് റോഡിൽ കാലപ്പഴക്കം വന്ന കലുങ്കിന്റെ പാരപ്പറ്റ് ഇടിഞ്ഞ് അപകടക്കെണിയായിട്ടും അധികൃതർ ഗൗനിക്കുന്നില്ലെന്ന് ആരോപണമുണ്ട്. ഇരുചക്ര വാഹന യാത്രക്കാർ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. റോഡ് പുതുക്കിപ്പണിതപ്പോഴും കലുങ്കിന്റെ കാര്യം അധികൃതരെ നാട്ടുകാർ അറിയിച്ചിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ കണ്ണനാകുഴി, വള്ളികുന്നു പ്രദേശവാസികൾ താമരക്കുളം ഗ്രാമപഞ്ചായത്തംഗം ടി. മന്മഥന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.