ഭാരത് ജോഡോ യാത്ര ടൈം ലൈൻ

Sunday 29 January 2023 2:04 AM IST

 2022 സെപ്‌തംബർ 7-ന് കന്യാകുമാരി​യി​ൽ നി​ന്ന്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഫ്ളാഗ് ഒാഫ് ചെയ്‌തു.

 സെപ്‌തംബർ 10-28 വരെ കേരളത്തിൽ

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലൂടെ കടന്നുപോയി. സെപ്തംബർ 14-ന് രാഹുൽ ഗാന്ധി ശിവഗിരി സന്ദർശിച്ചു.

സെപ്തംബർ 30-ന് കർണ്ണാടകയിൽ:

 ഒക്ടോബർ 6: സോണിയ ഗാന്ധി കർണ്ണാടകയിലെ മാണ്ഡ്യയിൽ യാത്രയ്‌ക്കൊപ്പം

 ഒക്ടോബർ 7: അന്തരിച്ച മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കുടുംബം ഭാരത് ജോഡോ യാത്രയ്ക്കൊപ്പം.

 ഒക്‌ടോബർ 14: യാത്ര ആന്ധ്രാപ്രദേശിൽ.  ഒക്‌ടോബർ 18: ഇടയ്‌ക്ക് കർണാടകയിൽ പ്രവേശിച്ച ശേഷം കുർണൂൽ ജില്ല വഴി വീണ്ടും ആന്ധ്രാപ്രദേശിൽ.

ഒക്ടോബർ 23: തെലങ്കാനയിൽ പ്രവേശിച്ചു

 ഒക്‌ടോബർ 29: തെലങ്കാനയിലെ മഹബൂബ്‌നഗർ ജില്ലയിലെ ജാഡ്‌ചെർലയിൽ ടോളിവുഡ് നടി പൂനം കൗറും യാത്രയിൽ ചേർന്നു

 നവംബർ 1: ഹൈദരാബാദ് സർവകലാശാലയിൽ ആത്മഹത്യ ചെയ്ത ദളിത് വിദ്യാർത്ഥി രോഹിത് വെമുലയുടെ അമ്മ ഹൈദരാബാദിലേക്കുള്ള യാത്രാമദ്ധ്യേ രാഹുൽ ഗാന്ധിക്കൊപ്പം.

 നവംബർ 2: നിർമ്മാതാവും നടിയുമായമായ പൂജാ ഭട്ട് യാത്രയിൽ

 നവംബർ 7: യാത്ര മഹാരാഷ്ട്രയിൽ

 നവംബർ 11: ശിവസേനാ നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ആദിത്യ താക്കറെ യാത്രയിൽ

 നവംബർ 16: യാത്രയ്‌ക്ക് പിന്തുണയുമായി ആക്ടിവിസ്റ്റ് മേധ പട്കർ

 നവംബർ 17: വീർ സവർക്കർ ഗാന്ധിജിയെയും നെഹ്‌റുവിനെയും സർദാർ പട്ടേലിനെയും ചതിച്ച് ബ്രിട്ടീഷുകാരെ സഹായിച്ചെന്ന രാഹുൽ ഗാന്ധിയുടെ വിവാദ പ്രസ്‌താവന അകോള ജില്ലയിലെ ബേലാപൂരിൽ.

 നവംബർ 23:യാത്ര മദ്ധ്യപ്രദേശിൽ

 നവംബർ 24: പ്രിയങ്ക ഗാന്ധിയും ഭർത്താവ് റോബർട്ട് വാധ്രയും മദ്ധ്യപ്രദേശിൽ യാത്രയിൽ ചേർന്നു.

 ഡിസംബർ 4: യാത്ര രാജസ്ഥാനിൽ. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ആദ്യം.

 ഡിസംബർ 19: അൽവാറിലെ റാലിയിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ വിവാദ നായ പ്രയോഗം.

 ഡിസംബർ 21: ഹരിയാനയിൽ പ്രവേശിച്ചു.

 ഡിസംബർ 24: കന്യാകുമാരിയിൽ നിന്ന് 3122 കിലോമീറ്റർ പിന്നിട്ട് യാത്ര ഡൽഹിയിൽ. ചെങ്കോട്ടയിലെ റാലിയെ രാഹുൽ അഭിവാദ്യം ചെയ്‌തു. ചൈനയിലെ കൊവിഡ് വ്യാപന പശ്‌ചാത്തലത്തിൽ കേന്ദ്രസർക്കാർ നിർദ്ദേശത്തെ തുടർന്ന് യാത്രയിൽ മാസ്‌ക് നിർബന്ധമാക്കി.

 ജനുവരി 2: ഒരാഴ്‌ചത്തെ ഇടവേളയ്‌ക്ക് ഡൽഹിയിൽ പുനഃരാരംഭിച്ച യാത്ര ഉത്തർപ്രദേശിൽ.

 ജനുവരി 7: യാത്ര വീണ്ടും ഹരിയാനയിൽ. കർണാൽ ജില്ലയിലൂടെ കടന്നുപോകവെ പ്രിയങ്ക ഗാന്ധിയുടെ വളർത്തുനായ ലൂണയും യാത്രയിൽ രാഹുലിനൊപ്പം.

 ജനുവരി 10: യാത്ര പഞ്ചാബിൽ.

 ജനുവരി 14: യാത്രയിൽ പങ്കെടുക്കവെ ജലന്ധർ എം.പി സന്തോക് സിംഗ് ചൗധരി ഹൃദയാഘാതത്തിൽ മരിച്ചു.

 ജനുവരി 18: യാത്ര ഹിമാചൽ പ്രദേശിൽ

 ജനുവരി 19: പഞ്ചാബിലെ പത്താൻകോട്ട് വഴി യാത്ര ജമ്മു-കാശ്‌മീരിലേക്ക്.

 ജനുവരി 25: ജമ്മുവിൽ മണ്ണിടിച്ചിലിനെ തുടർന്ന് യാത്ര രണ്ടുദിവസം നിറുത്തി.

 ജനുവരി 27: രാഹുലിനുള്ള സുരക്ഷയെ ചൊല്ലി ആക്ഷേപം. യാത്ര നിറുത്തിവയ്‌ക്കുന്നു.

 ജനുവരി 28: യാത്ര പുനഃരാരംഭിച്ചു