കെ.എം. മാണി ഹാൾ ഉദ്ഘാടനം ചെയ്‌തു
Sunday 29 January 2023 2:21 AM IST
തിരുവനന്തപുരം; ദേശീയതലത്തിൽ പ്രാദേശിക പാർട്ടികൾക്ക് പ്രസക്തിയുള്ള കാലഘട്ടത്തിൽ കേരളത്തിൽ കേരള കോൺഗ്രസി (എം) നുള്ള പ്രാധാന്യമേറിവരികയാണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി. കേരള കോൺഗ്രസ് (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പുതുതായി നിർമ്മിച്ച കെ.എം. മാണി ഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രൈബൽ മേഖലയിലുള്ളവർക്ക് കേന്ദ്രം നൽകിയ അവകാശം പോലെ കടലോര പ്രദേശത്ത് താമസിക്കുന്നവർക്കായി കേന്ദ്രം പ്രത്യേക അവകാശം നൽകുന്ന നിയമം പാസാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ജില്ലാ പ്രസിഡന്റ് സഹായദാസ് അദ്ധ്യക്ഷത വഹിച്ചു. ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായി.സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദകുമാർ, സെക്രട്ടേറിയറ്റ് അംഗം വർക്കല സജീവ്, ജില്ലാ ജനറൽ സെക്രട്ടറി സി. ആർ. സുനു എന്നിവർ സംസാരിച്ചു.