ലുഹാൻസ്കിൽ ആശുപത്രിക്ക് നേരെ ആക്രമണം : 14 മരണം
Sunday 29 January 2023 6:51 AM IST
കീവ് : കിഴക്കൻ ലുഹാൻസ്കിൽ ആശുപത്രിക്ക് നേരെ യുക്രെയിൻ നടത്തിയ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടെന്നും 24 പേർക്ക് പരിക്കേറ്റതായും റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. നൊവൊയ്‌ഡർ പട്ടണത്തിലെ ആശുപത്രിക്ക് നേരെ യു.എസ് നിർമ്മിത ഹിമാർസ് റോക്കറ്റ് സിസ്റ്റം ഉപയോഗിച്ച് യുക്രെയിൻ ബോധപൂർവം ആക്രമണം നടത്തുകയായിരുന്നെന്നും റഷ്യ കുറ്റപ്പെടുത്തി. എന്നാൽ വാദം യുക്രെയിൻ അംഗീകരിച്ചില്ല. കിഴക്കൻ ഡൊണെസ്കിലെ കോൺസ്റ്റാന്റിനീവ്‌കയിൽ റഷ്യൻ മിസൈലാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടെന്ന് യുക്രെയിൻ പറഞ്ഞു.