15ാമത് ബ്രിക്സ് ഉച്ചകോടി ദക്ഷിണാഫ്രിക്കയിൽ
Sunday 29 January 2023 6:55 AM IST
മോസ്കോ : 15ാമത് ബ്രിക്സ് ഉച്ചകോടി ഈ വർഷം ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റൊവ് പറഞ്ഞു. 2022ലെ ബ്രിക്സ് ഉച്ചകോടി ചൈനയുടെ ആതിഥേയത്വത്തിൽ ജൂണിൽ വെർച്വലായിട്ടാണ് ചേർന്നത്. അതേസമയം, ഇന്ത്യയേയും ചൈനയേയും പോലുള്ള രാജ്യങ്ങൾ പല കാര്യങ്ങളിലും യു.എസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളേക്കാൾ മുന്നിലാണെന്നും 12ലധികം രാജ്യങ്ങൾ ബ്രിക്സിന്റെ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ലവ്‌റൊവ് പറഞ്ഞു.ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്.