കാലിഫോർണിയയിൽ വെടിവയ്പ്: മൂന്ന് മരണം
Sunday 29 January 2023 6:56 AM IST
ലോസ്ആഞ്ചലസ് : യു.എസിലെ കാലിഫോർണിയയിൽ ബേവർലി ക്രെസ്റ്റ് മേഖലയിൽ പ്രാദേശിക സമയം ഇന്നലെ പുലർച്ചെ 2.30നുണ്ടായ വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ഒരു വീടിന് പുറത്ത് നിറുത്തിയിട്ടിരുന്ന കാറിനുള്ളിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. വെടിയേറ്റ മറ്റുള്ളവർ കാറിന് പുറത്ത് നിന്നവരായിരുന്നു. അക്രമിയെ സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല. കാലിഫോർണിയയിൽ ഈ മാസം ഉണ്ടായ നാലാമത്തെ കൂട്ട വെടിവയ്പാണിത്.