ഇറാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം, ഏഴ് മരണം

Sunday 29 January 2023 7:42 AM IST

ടെഹ്റാൻ : ഇന്ന് പുലർച്ചെ ഇറാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 440 പേർക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ വടക്ക് പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ കോയി എന്ന പ്രദേശത്താണ് ഭൂചലനമുണ്ടായത്. തുർക്കിയോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് ഭൂചലനമുണ്ടായത്.

ഭൂചലനമുണ്ടായ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ടെന്നും ആശുപത്രികളിൽ ജാഗ്രത പുലർത്തുന്നതായും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. അപകട സ്ഥലത്ത് കനത്ത മഞ്ഞുവീഴ്ചയുണ്ടെന്നും തണുത്തുറഞ്ഞ താപനിലയ്‌ക്കൊപ്പം വൈദ്യുതി തടസപ്പെട്ടതും രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുന്നു.