ഒഡീഷ ആരോഗ്യമന്ത്രിയ്ക്ക് വെടിയേറ്റു, നില അതീവ ഗുരുതരം, വെടിവച്ചത് എ എസ് ഐ

Sunday 29 January 2023 1:39 PM IST

ഭുവനേശ്വർ: ഒഡീഷ ആരോഗ്യമന്ത്രിയും ബി ജെ ഡി നേതാവുമായ നബ കിഷോർ ദാസ് വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ. നെഞ്ചിൽ വെടിയേറ്റ അദ്ദേഹം അബോധാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. ബ്രജരാജ്നഗറിലെ ഗാന്ധി ചൗക്കിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനായി ഔദ്യോഗിക വാഹനത്തിൽ പോകുമ്പാേഴായിരുന്നു വെടിയേറ്റത്.

എ എസ് ഐ ഗോപാൽ ദാസ് തൊട്ടടുത്തുനിന്നാണ് രണ്ടുതവണ വെടിയുതിർത്തതെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ അറസ്റ്റുചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രദേശത്ത് ബി ജെ ഡി പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.