വ്ലോഗർ ഖാലിദ് അൽ അമേരിയെ അമ്പരപ്പിച്ച് 'ആയിഷ'
ലോക പ്രശസ്ത വ്ലോഗർ ഖാലിദ് അൽ അമേരിയെ അമ്പരപ്പിച്ചു മഞ്ജു വാര്യർ ചിത്രം 'ആയിഷ'. മിഡിൽ ഈസ്റ്റ് ജീവിതം ആസ്പദമാക്കി വ്ലോഗ് ചെയുന്ന രണ്ടു ദമ്പതികളാണ് ഖാലിദും സലാമയും. ഖാലിദ് ആണ് ഇപ്പോൾ മഞ്ജു വാര്യരെ പരിചയപ്പെടാനും ആയിഷ എന്ന സിനിമയെ കുറിച്ച് കൂടുതൽ അറിയാനും താരത്തിന്റെ അടുത്തെത്തിയത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും വിഡിയോയും രണ്ടും പേരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. മഞ്ജുവിനെ കണ്ടത് വളരെ സന്തോഷം. ആയിഷ എന്നെ ചിത്രവും നമ്മൾ ഇരുവരുടെയും നാടുകളുടെ സ്നേഹവും സൗഹൃദവും വളർത്താനുളള മഞ്ജുവിന്റെ പ്രവർത്തനങ്ങളും എന്നെ ആവേശഭരിതനാക്കുന്നു. നിങ്ങൾക്കും നിങ്ങളുടെ ടീമിനും എല്ലാ സന്തോഷവും വിജയവും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ. എന്നാണ് ഖാലിദ് അൽ അമേരി സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം നിർവഹിച്ച മഞ്ജു വാര്യർ ചിത്രം ആയിഷ വിജയകരമായി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആറ് ഭാഷകളിലായി പ്രദർശനത്തിന് എത്തിയ ചിത്രം ഗൾഫ് രാജ്യങ്ങളിലാണ് കൂടുതലായും ചിത്രീകരിച്ചിരിക്കുന്നത്.